പ്രശസ്ത ചിത്രകാരന്‍ മുരളി നാഗപ്പുഴയുടെ ചിത്രങ്ങളുടെ പ്രദര്‍ശനവും വില്പനയും സപ്തംബര്‍ 22 മുതല്‍ കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടക്കുന്നതാണ്. സാന്ത്വന പരിചരണത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടത്തുന്ന ചിത്രപ്രദര്‍ശനത്തില്‍ നിന്ന് ലഭിക്കുന്ന ഫണ്ട് 'ഐആര്‍പിസി സാന്ത്വനകേന്ദ്ര'ത്തിന്റെ പ്രവര്‍ത്തനത്തിനുവേണ്ടിയാണ് ഉപയോഗിക്കുക. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ ഓരോ നല്ല മനസ്സുകളെയും ചിത്രപ്രദര്‍ശനത്തിന് ക്ഷണിക്കുന്നു. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. ചിത്രപ്രദര്‍ശനത്തിന്റെ നടത്തിപ്പിനുവേണ്ടി മുന്‍ എംഎല്‍എ ശ്രീ. എം. പ്രകാശന്‍ മാസ്റ്റര്‍ ചെയര്‍മാനും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അദ്ധ്യക്ഷന്‍ ശ്രീ. ഒ.കെ. വിനീഷ് കണ്‍വീനറായും ഉള്ള കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്ണൂര്‍ കാര്‍ഷിക വികസനബേങ്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഐആര്‍പിസി ജില്ലാ ഓഫീസില്‍ നിന്ന് അറിയാവുന്നതാണ്. ഫോണ്‍: 960577088, 9446577491, 9447793002