സാന്ത്വന പരിചരണ രംഗത്ത് പ്രവർത്തിക്കുന്ന കണ്ണൂരിലെ ഐ.ആർ.പി. സിയുടെ ലഹരി വിമുക്ത ക്യാമ്പയിനിന് തുടക്കമായി.
 
 മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം സമൂഹത്തിൽ ആശങ്കജനകമാംവിധം വർദ്ധിച്ച് വരികയാണ്. യുവാക്കളെയും കൗമാര പ്രായക്കാരെയും ലഹരി വസ്തുക്കളിലേക്ക് ആകർഷിക്കപ്പെടുന്നതിന് പുതിയതരം ലഹരി പദാർത്ഥങ്ങൾ കമ്പോളത്തിൽ വന്നുകൊണ്ടിരിക്കുകയാണ്. 
 
വ്യക്തികളെയും, കുടുംബങ്ങളെയും സമൂഹത്തെയും നശിപ്പിക്കുന്ന ഈ സാമൂഹ്യ വിപത്തിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ലഹരി ഉപയോഗത്തിനെതിരെ വിപുലമായ പ്രചാരണ പരിപാടികളാണ് ഐ.ആർ.പി.സി നടത്താൻ ഉദ്ദേശിക്കുന്നത്. ഡോക്ടർമാർ ഉൾപ്പെടെയുള്ള വിദഗ്ദരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.  
 
ഇതിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്ത്/മുൻസിപ്പൽ/കോർപ്പറേഷൻ തലത്തിൽ ഇന്ന് മുതൽ 27 വരെ ഒരാഴ്ചക്കാലം നീണ്ട്‌നിൽക്കുന്ന ബോധവൽക്കരണ ക്ലാസും അനുബന്ധ പരിപാടികളുമാണ് ആദ്യഘട്ടത്തിൽ സംഘടിപ്പിക്കുന്നത്.
 
 ഇതിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് കാലത്ത് കണ്ണൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ബഹു. കേരള സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിക്കുകയുണ്ടായി.ഐആർപിസി ഉപദേശക സമിതി ചെയർമാൻ സ:പി ജയരാജൻ അധ്യക്ഷനായി.
 
ലഹരിക്കെതിരായി ഐ.ആർ.പി.സി നടത്തുന്ന ഈ ക്യാമ്പയിനിൽ മുഴുവൻ ആളുകളും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.